fbpx

അധികാരത്തിൽ ഇരിക്കുന്നവരുടെ മക്കള്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഇങ്ങനെ പെരുമാറുമോ?; യുവാക്കളെ തല്ലിച്ചതച്ച യുപി പോലീസിനും, ബിജെപി സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച്; ബിജെപി നേതാവ് വരുണ്‍ ഗാന്ധി

കഴിഞ്ഞ ദിവസം യുവാക്കൾ നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്

ലഖ്നൗ: യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ യുവാക്കൾ നടത്തിയ മാർച്ചിനെ പരോക്ഷമായി അനുകൂലിച്ച് പ്രമുഖ ബിജെപി നേതാവും എംപിയുമായ വരുൺ ഗാന്ധി.

കഴിഞ്ഞ ദിവസമാണ് തൊഴിൽ രഹിതരായ യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന് യുവാക്കളെ ക്രൂരമായി പോലീസ് തല്ലി ചതക്കുകയും, ചെയ്തിരുന്നു. പോലീസിന്റെ ഈ നടപടിയെ രൂക്ഷമായി വിമർശിച്ച വരുൺ ഗാന്ധി.

“യുപിയിൽ ഒഴിവുകളും ജോലിക്ക് യോഗ്യരായ ഉദ്യോഗാർഥികളും നിലവിലുണ്ടെങ്കിൽ സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് തൊഴിൽ നിയമനങ്ങൾ നടക്കാത്തതെന്നും” അദ്ദേഹം ചോദിച്ചു.

പോലീസ് അതിക്രൂരമായി തല്ലിച്ചതച്ച യുവാക്കളും ഇന്ത്യക്കാരാണെന്ന് വരുൺ ഗാന്ധി ഓർമിപ്പിക്കുകയും, അവരുടെ ഒന്നും പരാതികൾ കേൾക്കാനായി ആരും തന്നെ ഇല്ലെന്നും വരുൺ ഗാന്ധി കുറ്റപ്പെടുത്തി.

അധികാരികളുടെ മക്കൾ ആരെങ്കിലും കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ ഭാഗമായിരുന്നെങ്കിൽ അവരെ ഇത്തരത്തിൽ തല്ലിച്ചതയ്ക്കുമായിരുന്നോയെന്നും ബിജെപി നേതാവ് വരുൺഗാന്ധി ചോദിച്ചു.

69000 അസിസ്റ്റന്റ് അധ്യാപകർ അടക്കമുള്ളവരുടെ നിയമനത്തിന് വേണ്ടി ഏകദേശം രണ്ടുവർഷം മുമ്പ് യുപിയിൽ നടത്തിയ പരീക്ഷയിൽ വലിയ രീതിയിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു യുവാക്കളുടെ പ്രതിഷേധം. ലഖ്നൗവിൽ നിന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയുടെ വസതിയിലേക്കാണ് പ്രതിഷേധ മാർച്ച് നടന്നത്. തുടർന്ന് യുപി പോലീസ് ഇവരേ തടയുകയും തല്ലിയോടിക്കുകയുമായിരുന്നു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button