fbpx

ഓങ്സാൻ സ്യൂചിക്ക് വീണ്ടും തടവ് ശിക്ഷ

മ്യാൻമർ: നൊബേൽ ജേതാവും മുൻ ഭരണാധികാരിയുമായ ഓങ്സാൻ സ്യൂചിക്ക് തടവു ശിക്ഷ. രാജ്യത്തെ പട്ടാള ഭരണത്തിനെതിരെ ഓങ്സാൻ സ്യൂചി പ്രവർത്തിച്ചതിനും കൊറോണ മാർഗ നിർദേശങ്ങൾ ലംഘിച്ചതിനുമാണ് ഇവരെ ശിക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഏകദേശം നാല് വർഷം വരെ ഇവർക്ക് തടവ് ശിക്ഷ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. മുൻ മ്യാൻമർ പ്രസിഡന്റിനും സമാനകുറ്റത്തിന് 4 വർഷം തടവ് വിധിച്ചാതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാധ്യമങ്ങൾക്ക് വിലക്ക് ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പട്ടാളം രാജ്യത്തിന്റെ ഭരണം പിടിച്ചത്. തുടർന്ന് സ്യൂചി അടക്കമുള്ള പ്രമുഖൻ വീട്ടുതടങ്കലിലായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകൾ അടക്കമുള്ള കുറ്റാരോപണങ്ങൾ സ്യൂചിക്കുമേൽ പട്ടാള ഭരണകൂടം നിലവിൽ ചുമത്തിയിട്ടുണ്ട്.

ഓങ്സാൻ സ്യൂചിക്ക് മേൽ ചുമത്തപ്പെട്ട കേസുകളിലെല്ലാം ഇവർ ശിക്ഷിക്കപ്പെട്ടാൽ പതിറ്റാണ്ടുകൾ ഇവർക്ക് ജയിലിൽ കിടക്കേണ്ടതായി വരുമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം കോടതിയുടെ നടപടികൾ, റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button