fbpx

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട്; പാർലമെൻ്റിനു മുന്നിൽ ജോസ് കെ മാണിയുടെ പ്രതിഷേധം

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ ഡാം യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ രാത്രിയിൽ തുറന്നു വിട്ട തമിഴ്നാട് നടപടിയിൽ പ്രതിഷേധവുമായി കേരള കോൺഗ്രസ്.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും ജനങ്ങളുടെ ദുരിതവും കണക്കിലെടുക്കാതെ തമിഴ്നാട് ഉദ്യോഗസ്ഥർ നടത്തുന്ന സമീപനത്തിൽ പ്രതിഷേധിച്ചും.വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടിയന്തിരമായി ഇടപെടണമെന്ന ആവിശ്യം കൂടി ഉന്നയിച്ചാണ് പാർലമെൻ്റിനു മുന്നിൽ ജോസ് കെ മാണിയും, തോമസ് ചാഴികാടൻ എംപിയും ധർണ നടത്തുന്നത്

കഴിഞ്ഞ ദിവസങ്ങളിലുൽ തമിഴ്നാട് ഡാം തുറന്നു വിട്ടത് അതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ്. തമിഴ്നാട്ടിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് വലിയ രീതിയിൽ വെള്ളം ഉയർന്ന പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാർ ഡാം തുറന്നത്. ഇടുക്കി ഡാമും അൽപം മുമ്പ് ഉയർത്തിയിട്ടുണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button