
ഗൊരഖ്പൂര്‍: വികസനകാര്യത്തില്‍ ഉത്തർപ്രദേശ് മുന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യോഗി ആദിത്യനാഥിന്റെ നേത്യത്വത്തിലുള്ള യുപി സര്‍ക്കാരും കേന്ദ്രവും വികസനകാര്യത്തിൽ ഇരട്ട എഞ്ചിനോട് കൂടി ഇരട്ടി സ്പീഡിലാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് നരേന്ദ്രമോഡി.
നല്ല ഉദ്ദേശത്തിൽ എല്ലാം വരണമെന്നുവിചാരിച്ചാണ് നാമൊരുകാര്യം നടത്തുന്നതെങ്കിൽ അതിനെ തടസ്സപ്പെടുത്താൻ ആർക്കും തന്നെ ആകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
യുപിയിലെ ഗൊരഖ്പൂരിൽ ഫെര്ട്ടിലൈസർപ്ലാന്റ്, മെഡിക്കല്‍ സെന്റര്‍ അടക്കമുള്ളവയുടെ ഉദ്ഘാടനം ശേഷം നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ്, ഗവര്‍ണര്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ഗൊരഖ്പൂർ വികസനപദ്ധതികളുടെ പുതിയ രൂപരേഖയും നരേന്ദ്ര മോഡി വിശകലനംചെയ്തു.