fbpx

ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ തകര്‍ന്നുവീണു; നാല് മരണം ; റാവത്ത് ഗുരുതരാവസ്ഥയിൽ

നീലഗിരി: സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ടു.
നീലഗിരിക്കുസമീപമുള്ള കൂനൂരിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ. ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും ഗുരുതരമായി പരിക്കേറ്റു,

ലെഫ്..കേണൽ ഹർജീന്ദർ, ബ്രിഗേഡിയർ ലിഡ്ഡർ, ജിതേന്ദ്രകുമാർ, ഗുർസേവക് സിങ്, ലാൻസ്നായിക് വിവേക് കുമാർ, സായ് തേജ, ഹവീൽദാർ സത്പാൽ അടക്കമുള്ളവരാണ് ഹെലിക്കോപ്ടറിൽ ഉണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെല്ലിങ്ടണിലെ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ. കൂടുതൽ വിദഗ്ധ ഡോക്ടർമാർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

വെല്ലിങ്ടണിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് സൈനിക മേധാവി അടക്കമുള്ള ആളുകൾ വ്യോമസേനയുടെ F Mi-17V5 ഹെലികോപ്ടറിൽ പുറപ്പെട്ടത്. യാത്രാമധ്യേ സുലൂരിനും കോയമ്പത്തൂരിനും ഇടയിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. ആയിരക്കണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന മേഖലയ്ക്ക് അടുത്താണ് ഹെലികോപ്റ്റർ തകർന്നു വീണത്.

അപകടത്തിൽ 4 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരേയും തിരിച്ചറിയാനുമുള്ള കണ്ടെത്താനുമുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്റേയും പോലീസിന്റേയും സഹായത്തോടെയുള്ള സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button