fbpx

മനുഷ്യാവകാശ ലംഘനത്തിൽ ; യോഗിയുടെ യു.പി തന്നെ മുന്നിൽ ; തുടർച്ചയായി മൂന്നാം വർഷവും യുപി ഒന്നാംസ്ഥാനം നിലനിർത്തി

ന്യൂഡൽഹി: മനുഷ്യാവകാശ ലംഘനവുമായി ബന്ധപെട്ട കേസിൽ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശ്‌ വീണ്ടും മുന്നിൽ. തുടർച്ച ആയ മൂന്നാം വർഷമാണ് കൂടുതൽ ലംഘനങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ യുപി എത്തുന്നത്.

മനുഷ്യാവകാശ കമീഷൻ കൈമാറിയ റിപ്പോർട്ടിലാണ്‌ ഇത് വ്യക്തമാക്കുന്നത്‌. രാജ്യത്ത് നടന്നത് വരുന്ന മനുഷ്യാവകാശ ലംഘനട്ടിൽ 40 ശതമാനവും റിപ്പോർട്ട്‌ പ്രകാരം യു.പിയിലാണ്‌. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ ഡിഎംകെ എം.പിയുടെ ചോദ്യത്തോടാണ് കേന്ദ്രസഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതും കമീഷൻ റിപ്പോർട്ട്‌ പുറത്തുവിട്ടതും.

ഉത്തര്‍പ്രദേശില്‍ 2019/20ല്‍ 32,693 കേസുകളാണ് റിപ്പോർട്ട് ചെയ്തത് എങ്കിൽ. 2020/21ല്‍ 30,164 വും 2021/22 വും, ഒക്ടോബര്‍ മുപ്പത്തി ഒന്നുവരെ 24242 കേസുകളുമാണ് നിലവിൽ റിപോര്‍ട്ട് ചെയ്‌തു. ദില്ലിയിൽ 2019/20ല്‍ 5,842, 2020/21ല്‍ 6,067, ഈ ഒക്ടോബര്‍ മുപ്പത്തിയൊന്നു വരെ 4972 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

ബിഹാർ, രാജസ്ഥാൻ, ഹരിയാന, ഒഡീഷ, മധ്യപ്രദേശ്‌, ബംഗാൾ, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളാണ്‌ ഉത്തർപ്രദേശിനും ഡൽഹിക്കും പിന്നിലുള്ളത്‌. എന്നാൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 2019/2020 കാലഘട്ടത്തിൽ 640 , 2020/2021 കാലഘട്ടത്തിൽ 722, 2021 Oct വരെ 899 കേസുകളുമാണ്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button