fbpx

നിസ്‌കാര നിരോധനത്തിലൂടെ; ബിജെപി മുഖ്യമന്ത്രി രാജ്യത്തെ ഒരുവിഭാഗം പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണ്‌; വെള്ളിയാഴ്‌ച പ്രാർഥനകൾ നടത്താനുള്ള സാഹചര്യം സൃഷ്‌ടിക്കണമെന്ന് സിപിഐഎം പിബി

ന്യൂഡൽഹി: പൊതുസ്ഥലത്ത് മുസ്ലിങ്ങൾ നിസ്‌കരിക്കുന്ന ശീലം വെച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്ന മനോഹർ ലാൽ ഖട്ടറിന്റെ പ്രസ്‌താവന പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സിപിഐഎം.

വിവിധ മതങ്ങളിൽ പെട്ട എല്ലാ ആൾക്കാരും പൊതുസ്ഥലങ്ങളിൽ പ്രാർഥന നടത്താറുണ്ടെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. ഹരിയാന മുഖ്യമന്ത്രിയുടെ ഈ പ്രസ്‌താവന ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നും സിപിഐഎം വ്യക്തതമാക്കി.

ഗുരുഗ്രാമിൽ മുസ്ലിം പള്ളികൾ പണിയാൻ സാധിക്കാത്ത സ്ഥലങ്ങളിൽ പൊതുസ്ഥലത്ത്‌ മുസ്ലിങ്ങൾക്ക് വെള്ളിയാഴ്‌ച പ്രാർഥിക്കാൻ ഹരിയാന സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഈ അനുമതിയാണ് ഖട്ടർ പിൻവലിച്ചത്.

ഹരിയാന മുഖ്യമന്ത്രി ഒരുവിഭാഗം രാജ്യത്തെ പൗരന്മാരുടെ ഭരണഘടനാപരമായിട്ടുള്ള അവകാശമാണ് ഇതിലൂടെ നിഷേധിക്കുന്നതെന്നും. ഈ തീരുമാനം ഹരിയാന സർക്കാർ എത്രയും വേഗം പിൻവലിക്കണമെന്നും, വെള്ളിയാഴ്ച നിസ്കാരത്തിന് വേണ്ട കാര്യങ്ങൾ ചെയ്ത് നൽകണമെന്നും സിപിഐഎം പിബി വ്യക്തതമാക്കി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button