fbpx

ഗംഗാ നദിയിൽ മുങ്ങി പൊങ്ങിയും ; യോഗിക്കൊപ്പം ബോട്ട് സവാരി നടത്തിയും പ്രധാനമന്ത്രി മോദി

വരാണസി: ഗംഗാ നദിയിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴി സമർപ്പണത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഗംഗനദിയിൽ മുങ്ങി പൊങ്ങിയത്.

ഗംഗയിൽ സ്‌നാനം ചെയ്തതിന് പിന്നാലെ. ക്ഷേത്ര ദർശനം നടത്തുകയും. ഇടനാഴി നിർമാണ തൊഴിലാളികൾക്കെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡി പുഷ്പവൃഷ്ടിയും നടത്തുകയും. തുടർന്ന് തൊഴിലാളികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചുമാണ് നരേന്ദ്ര മോഡി സ്ഥലത്ത് നിന്ന് മടങ്ങിയത്.

തുടർന്ന് വാരണാസിയിൽ വിവിധ പദ്ധതികളുടെയും മറ്റും ഉദ്ഘാടനമടക്കം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രധാനമന്ത്രി മോദി യുപി മുഖ്യമന്ത്രി യോഗിക്കൊപ്പം ഒരുമിച്ച് ബോട്ട് യാത്രയും നടത്തി ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

കാശിയുടെ തന്നത് സൗന്ദര്യം ആസ്വദിച്ച് മോദിയും യോഗിയും ലളിതഘാട്ടുമുതൽ രവിദാസ് ഘാട്ടുവരെയാണ് യാത്ര ചെയ്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും നരേന്ദ്രമോഡിയും തമ്മിൽ എന്തോ സംസാരിക്കുന്നതും ചിത്രത്തിൽ കാണാം.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button