fbpx

വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പ്‌

ജക്കാർത്ത: ഇന്ത്യോനേഷ്യയിൽ വൻ ഭൂചലനം.
കിഴക്കനിന്തോനേഷ്യയിൽ അൽപം മുമ്പാണ് ഭൂചലനം ഉണ്ടായത്. റികെടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനമാണ് സ്ഥലത്ത് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് വ്യക്തതമാക്കി.

11 മൈലോളം ആഴത്തിൽ ഫ്ലോറസ് സമുദ്രത്തിലാണ് ഭൂചലനം. മൗമേർ ടൗണിന് നൂറുകിലൊമിറ്റർ അകലെയാണ് 7.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്‌.

ഭൂകമ്പമുണ്ടായ പ്രഭവ കേന്ദ്രത്തിന് അടുത്ത് അപകടകരമായ രീതിയിൽ തിരമാലകളുണ്ടാകാൻ സാധ്യതയുണ്ടെന്നും. സ്ഥലത്ത് സുനാമി മുന്നറിയിപ്പുണ്ടെന്നുമാന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം സുനാമി ഉണ്ടായാലും ഇന്ത്യൻ സമുദ്ര തീരത്തെ ബാധിക്കാനിടയില്ലെന്നാണ്‌ സൂചന. ഇന്തോനേഷ്യയിൽ ഇതിന് മുൻപ് 2004 കാലഘട്ടത്തിൽ ഉണ്ടായ 9.1 അതിതീവ്രതമായ ഭൂചലനത്തിൽ. ഇന്ത്യയിലും വൻ ഭൂചലനം ഉണ്ടായിരുന്നു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button