fbpx

ആളുകൾ അവരുടെ അന്ത്യമടുക്കുമ്പോള്‍ കാശിക്കും വാരാണസിക്കും പോകും: മോദിയുടെ യുപി സന്ദർശനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

വാരാണസി: നരേന്ദ്രമോഡി ഇന്നലെ നടത്തിയ വാരാണസി സന്ദര്‍ശനത്തിനെ രൂക്ഷമായി പരിഹസിച്ച് അഖിലേഷ് യാദവ്. കാശിവിശ്വനാഥ ടെമ്പിൾ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് കഴിഞ്ഞ ദിവസം മോദി സ്ഥലത്തെത്തിയത്. യു.പിയിൽ സംസാരിക്കുന്നതിനിടെയാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് പ്രധാനമന്ത്രിയെ ട്രോളിയത്.

നരേന്ദ്രമോഡിക്ക് വേണമെങ്കിൽ ഒരു മാസമല്ല, കാശിയിൽ രണ്ടോമൂന്നോ മാസങ്ങൾ അടുപ്പിച്ചു താമസിക്കാം. വിശ്വാസികളായ ആളുകൾ തങ്ങളുടെ അവസാനനാളുകള്‍ ബനാറസില്‍ ചെലവഴിക്കാറുണ്ട്. –

ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പലവിധ പരിപാടികൾ സംസ്ഥാന സര്‍ക്കാര്‍ വാരാണസിയില്‍ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോടാണ് അദ്ദേഹം മറുപടി പറഞ്ഞത്.

ജീവിതത്തിലെ അവസാന നിമിഷങ്ങൾ വാരണാസിയിലോ കാശിയിലോ ചെലവഴിക്കുന്നത് ഏറെ ശുഭകരമാണെന്ന ഹിന്ദുവിശ്വാസത്തെ ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

ഉത്തർപ്രദേശ് സര്‍ക്കാരും അവരുടെ അവസാന നാളുകളിലാണ്. ബിജെപി സംസ്ഥാനത്ത് നടത്തി വരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ മന്ദഗതിയിലാണ്. മികച്ച രീതിയിലുള്ള വികസനം നടന്നിരുന്നു എങ്കിൽ ഇറ്റാവയിലെ അന്തരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം കഴിഞ്ഞ വർഷത്തെ ഐ.പി.എല്ലിന് ആതിഥേയത്വം വഹിച്ചേനെയെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.

2017ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന താൻ ആരംഭിച്ച അന്നത്തെ പദ്ധതികളുടെ ക്രെഡിറ്റാണ് നിലവിൽ ബിജെപി ഏറ്റെടുക്കാൻ നോക്കുന്നതെന്നും. സമാജ്‌വാദി പാർട്ടി നേതാവ് ആരോപിച്ചു. നിങ്ങളുടെയും എന്‍റെയും മുന്നില്‍ ബിജെപി കള്ളം പറയാൻ മിടുക്കരാണെന്നും അദ്ദേഹം പറഞ്ഞു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button