
എൻഡിഎയുടെ പ്രമുഖ നേതാവും എംഎൽഎയുമായ വ്യക്തിയെ ഉത്തർപ്രദേശിലെ കർഷകൻ വേദിയിൽ കയറി തല്ലി. ഇതിന്റെ വീഡിയോ അടക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. യുപിയിലെ പ്രതിപക്ഷ പാർട്ടിയായ സമാജ്വാദി പാർട്ടിയാണ് വീഡിയോ പുറത്ത് വിട്ടത്.
ഉന്നാവോസദാറിലെ എം.എൽ.എയായ പങ്കജ് ഗുപ്തയെയാണ് പ്രായമായ വ്യക്തി സ്റ്റേജിൽ കയറി തല്ലിയത്. ജനക്കൂട്ടത്തെ കണ്ട് കൊണ്ട് വേദിയിലിരുന്ന് പ്രസംഗം കേൾക്കുന്ന എംഎൽഎയെ.
വടിയും താങ്ങായി പിടിച്ച് വേദിയിലേക്ക് എത്തിയ വയോധികനാണ് കൈവീശി ആഞ്ഞ് തല്ലി. ഇക്കാര്യം അടങ്ങുന്ന വീഡിയോ സമാജ് വാദി പാർട്ടി ട്വിറ്റർ കൂടി പുറത്ത് വിട്ടിട്ടുണ്ട്.
ഇയാൾ കർഷകനാണെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അവകാശപെട്ടിട്ടുണ്ട്. ബിജെപി സർക്കാരിനോടുള്ള ജനത്തിന്റെ പ്രതിഷേധമാണ് ഈ കാണുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ അവകാശപ്പെട്ടു. വിഡിയോ സമാജ് വാദി പാർട്ടിയും, യൂത്ത് കോൺഗ്രസിന്റെ നേതാക്കളും പങ്കുവച്ചിട്ടുണ്ട്.