
ന്യൂഡൽഹി: മോദിയുടെ പഞ്ചാബ് യാത്രയിൽ വന്ന സുരക്ഷാ വീഴ്ചയിൽ കോൺഗ്രസിനെതിരെ ആരോപണമുന്നയിച്ച ബിജെപിയെ രൂക്ഷമായി പരിഹസിച്ച് പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവും അധ്യക്ഷനുമായ നവ്ജ്യോത്.സിങ്.സിദ്ദു.
കേവലം 15 മിനിറ്റുകൾ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്ലൈഓവറിൽ മുന്നോട്ട് പോകാനാകാതെ കുടുങ്ങികിടക്കേണ്ടി വന്നിട്ടുള്ളു. അതേസമയം
കാർഷിക നിയമം റദ്ദാക്കാൻ ആവിശ്യപെട്ട് രാജ്യ തലസ്ഥാനത്ത് കർഷകർക്ക് ഒന്നര കൊല്ലത്തിലേറെയാണ് കിടക്കേണ്ടി വന്നതെന്നും സിദ്ദു ബിജെപിയെ ഓർമിപ്പിച്ചു.
ഇന്നലെയാണ് കർഷക പ്രതിഷേധം മൂലം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നോട്ട് പോകാനാകാതെ പഞ്ചാബിൽ നിന്നും തിരികെ പോരേണ്ടി വന്നത്. പഞ്ചാബ് സർക്കാർ സുരക്ഷ വീഴ്ച വരുത്തിയെന്ന ആരോപണവുമായി ബിജെപിയും രംഗത്ത് എത്തിയിരുന്നു.