ടെലിപ്രോംപ്റ്റര്‍ ചതിച്ചു; വേള്‍ഡ് ഇക്കോണമിക് ഫോറത്തിലെ പ്രസംഗത്തിൽ വെപ്രാളപ്പെട്ട് തപ്പിത്തടഞ്ഞ് നരേന്ദ്രമോദി; വീഡിയോ വൈറൽ
ന്യൂദല്‍ഹി: എക്കണോമിക്സ് ഫോറത്തിൽ സംസാരിക്കവെ മോദിയുടെ പ്രസംഗം ഇടക്ക് വച്ച് തടസപ്പെട്ടു. ഓണ്‍ലൈനായി നടന്ന യോഗത്തിലാണ് പ്രസംഗം ഇടക്ക് വച്ച് തടസപെട്ടത്. ടെലിപ്രോംറ്റർ പണിമുടക്കിയതാകാം പ്രസംഗം തടസപെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ടെലിപ്രോംറ്റര്‍ ബന്ധം പോയതോടെ ഇയർഫോൺ ചെവിയിൽ നിന്നും ഊരിയ ശേഷം മോദി സംസാരിക്കാന്‍ നല്ല രീതിയിൽ ബുദ്ധിമുട്ടുന്നതും വെപ്രാള പെടുന്നതും വൈറലായ വീഡിയോയിലുണ്ട്
ചര്‍ച്ചയിൽ തനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നത് നല്ല രീതിയിൽ കേള്‍ക്കാമെന്നും ടോക് തുടര്‍ന്നോളൂ എന്നും ചർച്ചയിൽ പെങ്കെടുത്ത ഒരാൾ പറയുന്നുണ്ട് എങ്കിലും ഭാഷ അറിയാതെ മോദി വെപ്രാളപ്പെടുന്നത് കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ വീഡിയോയെ ട്രോളി നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസും ട്വിറ്ററിലൂടെ വീഡിയോ ഷെയർ ചെയ്ത് ഫ്രാൻസുമായി രംഗത്ത് എത്തിയിട്ടുണ്ട്.