
കൊളംബോ: ജനകീയ പ്രക്ഷോഭം വീണ്ടും കനത്തതിന് പിന്നാലെ ശ്രീലങ്കൻ പ്രധാനമന്ത്രി രാജിവച്ചു. അൽപം മുമ്പാണ് മഹിന്ദ രാജപക്സെ നിവർത്തിയില്ലാതെ തന്റെ രാജി പ്രഖ്യാപിച്ചതെന്ന് ശ്രീലങ്കൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയും ജനങ്ങളുടെ പ്രക്ഷോഭം സർക്കാരിനെതിരെ കൂടുതൽ ശക്തിപ്പെട്ടതോടെയുമാണ് രാജപക്സെ തന്റെ രാജി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായതോടെ വീണ്ടും രാജ്യത്ത് കർഫ്യൂ പ്രഖ്യാപിക്കുകയും കൂടുതൽ സുരക്ഷ സേനയെ പ്രതിഷേധങ്ങൾ കൂടുതൽ നക്കുന്ന സ്ഥലങ്ങളിൽ നിയോഗിക്കുകയും ചെയ്തിരുന്നു.
സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയിൽ കനത്തതോടെ രാജപക്സെ ഭരണകൂടത്തിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയിരുന്നത്.
ഏതാനും ദിവസങ്ങൾക്കിടെ രണ്ടു തവണ ഭരണകൂടം അടിയന്താരവസ്ഥ പ്രഖ്യാപിക്കുകയും, കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ജനകീയ പ്രതിഷേധം നിയന്ത്രിക്കാൻ ആകാതെ വന്നതോടെയാണ് രാജി.