
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വിലകൂട്ടി. ഗാർഹിക ആവിശ്യങ്ങൾക്ക് ഗ്യാസ് സിലിണ്ടറിന് 3.50 രൂപയാണ് വില കൂടിയത്. ഇനി മുതൽ ഗാർഹിക ആവിശ്യങ്ങൾക്കുള്ള സിലിണ്ടറിന് 1010 രൂപ നൽകേണ്ടി വരും.
7 രൂപയുടെ വർധനവാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് കൂട്ടിയിട്ടുണ്ട്, ഇനി മുതൽ 2357.50 രൂപ നൽകേണ്ടി വരും വാണിജ്യ ആവശ്യങ്ങൾക്കുള്ളക്കുള്ള സിലിണ്ടറിന്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ ക്രൂഡോയിൽ വില വർധനവിന്റെ ചുവട് പിടിച്ചാണ് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടിയത്.
Also Read മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: സുധാകരനെതിരേ കേസെടുത്തു