
ന്യൂസിലാൻഡിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ്ചർച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗോമൂത്രം പിടികൂടി. യാത്രക്കാരിൽ നിന്നാണ് കുപ്പികളിൽ ആക്കിയ ഗോമൂത്രം വിമാനത്താവള സെക്യൂരിറ്റി ഓഫീസേഴ്സ് പിടികൂടിയത്.
തുടർന്ന് ബയോസെക്യൂരിറ്റി ഓഫീസേഴ്സ് ഇവ നശിപ്പിക്കുകയും ചെയ്തു. മിനിസ്ട്രിഫോര്‍ ഇന്‍ഡസ്ട്രീസെന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള സാധനങ്ങളിൽ നിന്ന് ഗുരുതരമായ രോഗങ്ങൾ ആളുകൾക്ക് പകരാൻ കാരണമാകുമെന്നും അതിനാലാണ് പിടിച്ചെടുത്ത ഉടൻ തന്നെ ഗോമൂത്രം നശിപ്പിച്ചതെന്നുമാണ് റിപ്പോർട്ട്.
പ്രാർഥനകൾക്കും മറ്റുമായി ചിലർ പശുമൂത്രം കൊണ്ടുവരറുണ്ട് എങ്കിലും, രോഗങ്ങൾ പകരാനുള്ള സാധ്യതകൾ കാരണം ഇത്തരം സാധനങ്ങൾ രാജ്യത്ത് അനുവദിക്കാൻ ആകില്ലെന്നും മന്ത്രാലയം പറഞ്ഞു.
അതേസമയം ഗോമൂത്രം പിടികൂടിയത് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിക്കുന്നത്. ഇക്കാര്യത്തിൽ ന്യൂസിലൻഡ് എയർപോർട്ട് അധികൃതരിൽ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ശുദ്ധീകരണ വസ്തുവായി ഹിന്ദുമത ആചാരങ്ങൾക്ക് പശുമൂത്രം ഉപയോഗിക്കാറുണ്ട്.