fbpx

മാധ്യമ പ്രവര്‍ത്തകരുടെ ട്വീറ്റുൾ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യയെന്ന് ട്വിറ്റർ

ന്യൂദല്‍ഹി: മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഏറ്റവും കൂടുതൽ ട്വീറ്റുകള്‍ റിമൂവ് ചെയ്യാന്‍ റിക്വസ്റ്റ് നൽകിയ രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ ഇന്ത്യയെന്ന് ട്വിറ്റര്‍. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബര്‍ മാസം വരെയുള്ള പട്ടിക പ്രകാരമാണിത്.

വെരിഫൈഡ് മാധ്യമപ്രവര്‍ത്തകരുടെ അടക്കം ട്വിറ്റുകൾ നീക്കണമെന്ന് ഇന്ത്യയിലെ ബന്ധപെട്ട കേന്ദ്രങ്ങളിൽ നിന്ന് 326 റിക്വസ്റ്റ് ലഭിച്ചതായും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി. 349 ട്വിറ്റർ അക്കൗണ്ടുകൾക്കെതിരേയാണ് നടപടി വന്നിരിക്കുന്നത്.

ഇന്ത്യ, അമേരിക്ക അടക്കം അഞ്ചോളം രാജ്യങ്ങളാണ്
പോസ്റ്റുകള്‍ റിമൂവ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയതെന്നാണ് ട്വിറ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യ 114 തവണയും, തുര്‍ക്കി 78 തവണയും, റഷ്യ 55 തവണയും, പാകിസ്ഥാന്‍ 48 തവണയുമാണ് ട്വിറ്ററിനെ സമീപിച്ചിരിക്കുന്നത്.

അമേരിക്കയ്ക്ക് പിന്നാലെ ഉപയോക്താക്കളുടെ ട്വിറ്റർ അക്കൗണ്ട് വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നല്‍കുന്നതിനായി കൂടുതൽ അഭ്യര്‍ത്ഥനകള്‍ ലഭിച്ചത് ഇന്ത്യയില്‍ നിന്നാണെന്നും ട്വിറ്റര്‍ പറഞ്ഞു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button