
ന്യൂഡൽഹി ∙ പ്രധാനമന്ത്രി മോദിയുടെ ആസ്തിയിൽ ഇരുപത്തിയാറ് ലക്ഷം രൂപയുടെ വർധനവ്. ഇതോടെ നരേന്ദ്ര മോഡിയുടെ ആസ്തി 2.23 കോടി ആയി ഉയർന്നു.
ഗുജറാത്തിൽ 2002 കാലഘട്ടത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന ഭൂമി ദാനം നൽകിയതിനാൽ സ്ഥാവര സ്വത്തുക്കൾ ഒന്നും തന്നെ നരേന്ദ്ര മോഡിയുടെ പേരിലില്ല. ആസ്ഥിയിൽ കൂടുതലും ബാങ്ക് നിക്ഷേപമാണ്.
അതേസമയം കേന്ദ്ര മന്ത്രി അമിത് ഷായുടെ പോലെ ബോണ്ടിലോ സ്റ്റോക്കിലോ മ്യൂച്വൽ ഫണ്ടിലോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിക്ഷേപമില്ല.
അതൊടൊപ്പം നരേന്ദ്ര മോഡിക്ക് വാഹനമില്ലെന്നും. കൈയ്യിൽ 1.73 ലക്ഷം വിലയുള്ള രണ്ട് സ്വർണമോതിരങ്ങളുണ്ടെന്നും. അദ്ദേഹത്തിന്റെ ഓഫിസ് പുറത്ത് വിട്ടു വിശദാംശങ്ങളിൽ പറയുന്നുണ്ട്.