
ഉത്തരാഖണ്ഡ്: നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ഹർഘര്‍ തിരംഗയുടെ ഭാഗമായിട്ട് രാജ്യത്തെ എല്ലാ വീടുകളിലും രാജ്യത്തിന്റെ ദേശീയപതാക ഉയര്‍ത്തണമെന്ന ആഹ്വാനത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി.
ദേശീയ പതാക ഉരർത്താത്ത വീടുകളുടെ ഫോട്ടോ എടുക്കാനാണ് ഉത്തരാഖണ്ഡിലെ ബിജെപി നേതാവും അധ്യക്ഷനുമായ മഹേന്ദ്ര ഭട്ടിന്റെ നിര്‍ദേശം. സംസ്ഥാന അദ്ധ്യക്ഷനായ ഇയാൾ ബിജെപി നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് വിവാദ പ്രസ്താവന നടത്തിയത്.
രാജ്യത്തിന്റെ ത്രിവര്‍ണപതാക വീടുകളിൽ ഉയര്‍ത്താത്ത ആളുകളെ രാജ്യം വിശ്വസിക്കില്ലെന്ന് പരോക്ഷമായി പറഞ്ഞ അദ്ദേഹം, ദേശീയവാദി ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ ഹർഘര്‍ തിരംഗയിലൂടെ സാധിക്കുമെന്നും പറഞ്ഞു. ഇതിനെ പിന്നാലെയാണ് ദേശീയപാതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോയെടുക്കാൻ ബിജെപി നേതാവ് പരോക്ഷമായി ആഹ്വാനം ചെയ്തത്.
അതേസമയം പ്രസ്താവന വിവാദമായതോടെ താൻ
ബിജെപി ആർഎസ്എസ് പ്രവര്‍ത്തകരുടെ വീടുകളിൽ പതാക ഉയർത്തുന്നതിനെ പറ്റിയാണ് പറഞ്ഞതെന്ന് മഹേന്ദ്ര ഭട്ട് വ്യക്തമാക്കി. സംസ്ഥാനത്തെ ഓരോ ബിജെപി സംഘപരിവാർ പ്രവര്‍ത്തകനും മോദിയുടെ ആഹ്വാനം നടപ്പിലാക്കണമെന്നും ഭട്ട് പറഞ്ഞു.