fbpx

ബിജെപിയുടെ ഹർ ഘർ തിരം​ഗ റാലിക്കിടെ തെരുവ് പശു അക്രമം; ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിക്ക് പരിക്ക്

അഹമ്മദാബാദ്: ഹർഘർ.തിരം​ഗ യാത്രക്കിടെ ബിജെപി നേതാവും ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയുമായ നിതിൻപട്ടേലിനെ പശു ആക്രമിച്ചു. മെഹ്സനയിൽ വച്ചാണ് തെരുവ് പശു അക്രമം നടന്നത്.

തിരം​ഗ ‌‌യാത്രയിലേക്ക് പശു പഞ്ഞു കയറുക ആയിരുന്നു. പശു യാത്രയിലേയ്ക്ക് ഓടി കയറിയതോടെ ആളുകൾ ചിതറിയോടിയതിനാൽ കൂടുതൽ ആളുകൾക്ക് കുത്ത് ഏറ്റില്ല.

ആക്രമണത്തിൽ ബിജെപി നേതാവ് നിതിൻ പട്ടേലിനും അഞ്ചോളം ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു. കൊമ്പ് കൊണ്ട് പലരുടേയും ദേഹത്ത് മുറിവ് ഉണ്ടായതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പട്ടേലിന്റെ കാലിനാണ് സാരമായി പരിക്കേറ്റതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചികിത്സയ്ക്ക് പിന്നാലെ ബിജെപി നേതാവ് ആശുപത്രി വിട്ടെന്നും ഗുരുതരമായ പരിക്കുകൾ ഇല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഒരു മാസം വിശ്രമം വേണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചിട്ടുണ്ട്.

VIDEO LINK

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button