fbpx

ഫോണ്‍ വിളിയിൽ ഇനിമുതൽ ഹലോ വേണ്ട; പകരം വന്ദേ മാതരം മതി; പ്രഖ്യാപനവുമായി ബിജെപി മന്ത്രി

മുംബൈ: ഫോണ്‍ വിളിയിൽ ഹലോ എന്ന് പറയുന്നതിനു പകരമായി എല്ലാവരും വന്ദേമാതരം തന്നെ പറയണമെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവും മന്ത്രിയുമായ സുധീര്‍ മുന്‍ഗന്തിവാര്‍.

മഹാരാഷ്ട്ര മുഖ്യമന്ത്രി സാംസ്‌കാരിക വകുപ്പ് സ്ഥാനം സുധീര്‍ മുന്‍ഗന്തിവാറിന് കൈമാറിയതിന് പിന്നാലെയാണ് പുതിയ മന്ത്രിയുടെ പുതിയ പ്രഖ്യാപനം.

സർക്കാർ ഉദ്യോഗസ്ഥർ ഫോണെടുക്കുമ്പോൾ ഹലോ എന്ന ഇംഗ്ലീഷ് വാക്കിന് പകരം വന്ദേമാതരമെന്ന് പറയണമെന്നാണ് മന്ത്രിയുടെ പുതിയ നിർദേശം.

ഇതുസംബന്ധിച്ച ഉടൻ തന്നെ മഹാരാഷ്ട്ര സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പരോക്ഷമായി വ്യക്തമാക്കി. ഹലോ എന്ന് പറയുന്നത് ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button