
ബെംഗളുരു: ബിജെപിയുടെ നേത്യത്വത്തിൽ ഭരണം നടക്കുന്ന കർണാടകയിൽ പരസ്യമായി വാളേന്തി ഹിന്ദു സംഘടന പ്രവർത്തകർ നടത്തിയ റാലി വിവാദത്തിൽ. റാലിയിൽ കർണാടക സാംസ്കാരിക മന്ത്രിയും, ഭരണകക്ഷി എംഎൽഎമാരും പെങ്കെടുത്തു.
പൊലീസ് നോക്കി നിൽക്കേയാണ് ഹിന്ദു സംഘടന പ്രവർത്തകർ മാരകായുധങ്ങളുമായി റാലിയിൽ പങ്കെടുത്തത്. വാളേന്തിയ ഹിന്ദു സംഘടന പ്രവർത്തകർക്കൊപ്പം നടക്കുന്ന പോലീസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കർണാടകയിൽ പ്രശ്നബാധിത മേഖലകളിൽ ഒന്നായ ഉടുപ്പിയിൽ ഈയിടെ വർഗീയ സംഘർഷങ്ങൾ നടന്ന പശ്ചാത്തലത്തിൽ കൂടിയാണ് റാലി. ഹിജാബ് നിരോധം അടക്കമുള്ള പ്രശ്നങ്ങളാണ് പ്രദേശത്ത് സംഘർഷങ്ങൾ ഉണ്ടാക്കാൻ കാരണമായത്.
ഇതിനിടെയാണ് എംഎൽഎമാരും മന്ത്രിയും അടക്കം പങ്കെടുത്ത റാലി നടന്നത്. ഹിന്ദുജാഗരൺ എന്ന ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലാണ്റാലി സംഘടിപ്പിച്ചത്. അതേസമയം പോലീസ് നോക്കി നിൽക്കെ ആയുധങ്ങൾ അടക്കം പ്രദർശിപ്പിച്ച് റാലി നടത്തിയ ഇവർക്കെതിരെ കേസെടുക്കണമെന്ന ആവിശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്.