
നാഗ്പൂർ : ‘വർണ്ണം’, ‘ജാതി’ തുടങ്ങിയ ആശയങ്ങൾ എല്ലാവരും പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.നാഗ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ആർഎസ്എസ് തലവൻ ഇക്കാര്യം പറഞ്ഞത്.
ഇപ്പോൾ ജാതി വ്യവസ്ഥയ്ക്ക് യാതൊരുവിധ പ്രസക്തിയില്ലെന്നും ആർഎസ്സ്എസ് മേധാവി പറഞ്ഞു.സാമൂഹിക സമത്വം എന്നത് രാജ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരെങ്കിലും ജാതി വര്‍ണ്ണ വ്യവസ്ഥകളെ പറ്റി ചോദിച്ചാൽ അത് ഏറെക്കാലം മുൻപ് കഴിഞ്ഞതാണ് അതിനെപ്പറ്റി നമുക്ക് മറക്കാമെന്ന് ആയിരിക്കും ഉത്തരമെന്നും ആർഎസ്സ്എസ് തലവൻ വ്യക്തതമാക്കി.
വിവേചനത്തിന് അടക്കം കാരണമാകുന്ന വിവിധ കാര്യങ്ങൾ നാമെല്ലാം ഒഴിവാക്കണമെന്നും. നമ്മുടെ മുന്‍ തലമുറ പലയിടത്തും തെറ്റുകള്‍ വരുത്തിയിട്ടുണ്ട്, എന്ന് കരുതി കരുതി അതൊരു അപവാദമല്ലെന്നും ഭഗവദ് കൂട്ടിച്ചേർത്തു.
അവരുടെ തെറ്റുകള്‍ പൂർണമായും അംഗീകരിക്കുന്നതില്‍ യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകരുത്. നമ്മുടെയൊക്കെ പൂര്‍വ്വികര്‍ മുൻകാലങ്ങളിൽ ചെയ്ത തെറ്റുകൾ അംഗീകരിക്കുന്നതിലൂടെ അവരെല്ലാം താഴ്ന്നവരായി പോകുമെന്ന് നാം കരുതുന്നുണ്ടെങ്കിൽ അതുസംഭവിക്കില്ല.
അതിന് കാരണം നമ്മുടെ എല്ലാവരുടെയും പൂര്‍വ്വികര്‍ തെറ്റുകൾ ചെയ്തിട്ടുണ്ടെന്നും ആർഎസ്സ്എസ് നേതാവ് പറഞ്ഞു.