
ന്യൂഡൽഹി: ഏറ്റവും പുതിയ ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ വീണ്ടും കൂപ്പുകുത്തി. 121 രാജ്യങ്ങളുള്ള പട്ടിണി സൂചികയിൽ 107ാം സ്ഥാനത്തേക്കാണ് ഇന്ത്യ തള്ളപ്പെട്ടത്. 2021ൽ ഇന്ത്യ 101ാം സ്ഥാനത്ത് ആയിരുന്നു. 2020 ൽ 94ാം സ്ഥാനത്തും ആയിരുന്നു.
ശ്രീലങ്ക (64) സ്ഥാനത്തും, നേപ്പാൾ (81) സ്ഥാനത്തും, ബംഗ്ലാദേശ് (84) സ്ഥാനത്തും, പാകിസ്ഥാൻ (99), സ്ഥാനത്തും ആണ്. ഇന്ത്യ 107ാം സ്ഥാനത്തുമാണ്.
6 റാങ്ക് താഴെയുള്ള ഇന്ത്യ ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, എന്നിവയ്ക്കും പിന്നിലാണെന്നാണ് പട്ടിക ചൂണ്ടിക്കാട്ടുന്നത്. വിവിധ രാജ്യങ്ങളിലെ പോഷകാഹാരക്കുറവ്, പട്ടിണി അടക്കമുള്ളവ നിരീക്ഷിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന Global Hunger Intex ന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ജിഎച്ച്ഐ സ്കോർ അടിസ്ഥാനത്തിലാണ് റാങ്കിംഗ് പട്ടിക Global Hunger Intex പേജിൽ നൽകുന്നത്. കുട്ടികളിലെ വളർച്ചാനിരക്ക്, പോഷകാഹാരക്കുറവ്, ശിശുമരണം അടക്കമുള്ള 4 ക്യാറ്റഗറിയിലാണ് സ്കോർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പട്ടിക പ്രകാരം ഇന്ത്യയുടെ സ്കോർ ഓരോ വർഷവും കുറഞ്ഞു വരുന്നതാണ് കാണാൻ ആകുന്നത്. ഇന്ത്യയുടെ നിലവിലുള്ള സ്കോർ 29.1ആണ്. 2000 ൽ ഈ സ്കോർ 38.8 ആയിരുന്നു, 2020 ൽ ഇന്ത്യ 94-ാം സ്ഥാനത്താണ് നിന്നിരുന്നത്. അവിടെ നിന്നാണ് 107ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്.