
ഹരിയാന: വ്യാജവാര്‍ത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരപ്പിക്കുന്നതിനെതിരെ വിമർശനവുമായി നരേന്ദ്ര മോഡി. വാര്‍ത്തകൾ മറ്റ് ആളുകൾക്ക് അയയ്ക്കുന്നതിനു തൊട്ടു മുൻപ് ആ വാർത്തയുടെ സത്യാവസ്ഥയെ പറ്റി കൂടുതൽ അന്വേഷിക്കുകയും അതിനെപറ്റി കൂടുതൽ ചിന്തിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വാർത്തയോ മാറ്റ് വിവരങ്ങളോ ഫോര്‍വേഡ് ചെയ്യുന്നതിനു തൊട്ടു മുൻമ്പ് നമ്മൾ അത് സത്യമാണോ എന്ന് പത്തുവട്ടമെങ്കിലും ഓർക്കണം. രാജ്യാന്തര തലത്തില്‍ വലിയ രീതിയിലുള്ള ആശങ്കകള്‍ ഉണ്ടാക്കാൻ വ്യാജ വാര്‍ത്തകള്‍ക്ക് കഴിയുമെന്നും നരേന്ദ്ര മോഡി കൂട്ടിച്ചേർത്തു.
ഏത് വാര്‍ത്തകളുടേയും സത്യാവസ്ഥ തിരിച്ചറിയാൻ ഒരുപാട് സാധ്യതകള്‍ നിലവിലുണ്ട്. വ്യത്യസ്ത സ്ഥലങ്ങളിൽ അതിനെപ്പറ്റി തിരയുകയാണെങ്കിൽ വ്യക്തമായ ധാരണ ആ വിഷയത്തേ പറ്റി നമുക്ക് ലഭിക്കുമെന്നും ഹരിയാനയില്‍ കഴിഞ്ഞ ദിവസം നടന്ന ശിബിരത്തില്‍ നരേന്ദ്ര മോഡി പറഞ്ഞു.