
മധ്യപ്രദേശ് : ഷാരുഖ് ഖാൻ നായകനായീ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പത്താനിലെ ഗാനത്തിനെതിരേ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം. വീർശിവജിയെന്ന ഹിന്ദുത്വ അനുകൂല സംഘടനയുടെ പ്രവർത്തകരാണ് ദീപിക പദുക്കോണിന്റെയും, ഷാരൂഖ് ഖാന്റെയും കോലം കത്തിച്ച്.
അൻപതിയിൽ അധികം പ്രവർത്തകർ പെങ്കെടുത്ത പ്രതിഷേധ പ്രകടനത്തിലാണ് ഇരുവരുടെയും ചിത്രം പിടിപ്പിച്ച കോലം കത്തിച്ചത്. ഗാനത്തിൽ കാവി നിറത്തിലുള്ള വസ്ത്രം ദീപിക പദുക്കോൺ ധരിച്ചത് അടക്കമുള്ളവയാണ് വീർശിവജി സംഘടന പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
ഇത്തരം രംഗങ്ങൾ ഹിന്ദുത്വ വികാരം തന്നെ വ്രണപ്പെടുത്തുന്നെന്നാണ് പ്രതിഷേധം നടത്തിയ ആളുകളൂടെ ആരോപണം. വീഡിയോ എത്രയും വേഗം പിൻവലിക്കണമെന്നും സംഘടന അംഗങ്ങൾ പറഞ്ഞു. അതേസമയം വീര്‍ ശിവജി സംഘടനയുടെ അംഗങ്ങൾ കോലം കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം യൂട്യൂബിൽ ഗാനം വൈറൽ ആയതോടെ ഗാനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീർശിവജി പ്രവർത്തകരും പ്രധിഷേധവുമായി രംഗത്ത് എത്തിയത്. യാഷ് രാജ് ഫിലിംസാണ് ഷാരുഖ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഈ വരുന്ന ജനുവരിയിൽ ചിത്രം റിലീസിന് ചെയ്യുന്നത്.