
ന്യൂഡൽഹി: ‘പത്താൻ’ ചിത്രത്തിലെ ഗാനത്തിനെതിരെ ചില ഹിന്ദുത്വ സംഘടനകൾ ബഹിഷ്കരണാഹ്വാനവുമിയി രംഗത്ത് എത്തിയതിന് പിന്നാലെ വിവാദത്തിൽ പ്രതികരണവുമായി പ്രകാശ് രാജ്. ട്വിറ്ററിൽ കൂടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കാവി ധരികാളായ ആളുകൾ ബലാത്സംഗം ചെയ്താലും രാജ്യത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയാലും ഉണ്ടാകാത്ത രീതിയിലുള്ള പ്രശ്നങ്ങളാണ് പത്താൻ സിനിമയിലെ നായികയുടെ വസ്ത്രധാരണത്തെ ചൊല്ലി രാജ്യത്ത് നടക്കുന്നതെന്ന് നടൻ ചൂണ്ടിക്കാട്ടി.
‘കാവി ധരികൾ ബലാത്സംഗം നടത്തിയാൽ കുഴപ്പമില്ല. അവർ തന്നെ വിദ്വേഷ പ്രസംഗം നടത്തുന്നു, കാവിധരികാളായവർ തന്നെ എംഎൽഎമാർക്കായി ഇടനിലക്കാരാകുന്നതായും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി., കാവി ധരിച്ച സ്വാമി ബലാത്സംഗം ചെയ്യുന്നു, ഒരു ചലച്ചിത്ര ഗാനത്തില വസ്ത്രധാരണമാണ് ഇവിടെ പ്രശ്‌നമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്താനിലെ ഗാനം കഴിഞ്ഞ ദിവസമാണ് യൂട്യൂബിലൂടെ യാഷ് രാജ് ഫിലിംസ് പുറത്തിറക്കിയത്. ഗാനത്തിൽ ദീപിക പദുക്കോൺ കാവി കളർ വസ്ത്രം ധരിച്ചതും ഗാനത്തിലെ ചില വാക്കുകളുടെ അർത്ഥങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയുമാണ് ചിലർ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
തുടർന്ന് രാഷ്ട്രീയ നേതാക്കൾ അടക്കം അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തോടെ. ചിത്രത്തിലെ നായകനായ ഷാരൂഖിന്റെ കോലം കത്തിച്ചും ബഹിഷ്കരണ ആഹ്വാനം നടത്തിയൂം ഒരു വിഭാഗം ഹിന്ദുത്വ സംഘടനകൾ രംഗത്ത് എത്തുകയാണ് ഉണ്ടായത്. അതേസമയം വിവാദങ്ങൾ വൻ ചർച്ചയായതോടെ ഗാനം ട്രന്റിങ്ങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.