
തിരുവനന്തപുരം: സംഘപരിവാർ അനുകൂല സംഘടനകളുടെ ബോയ്കോട്ട് ക്യാമ്പയിൻ ഇത്തവണയും തുണയായി. ഷാരുഖ് ചിത്രം പത്താന് വിദേശത്തും വൻ ബുക്കിങ് എന്ന് റിപ്പോർട്ട്. ബോളിവുഡ് ഹങ്കാമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജനുവരി 25ന് റിലീസ് ചെയ്യാൻ പോകുന്ന പത്താന്
പുതിയൊരു ഷാരുഖ് ചിത്രം എന്നതിലും കവിഞ്ഞ ഹൈപ്പാണ് വിവാദങ്ങൾക്ക് പിന്നാലെ സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദീപികയുടെ വസ്ത്രവുമായി ബന്ധപ്പെട്ട വിവാദത്തിനും ബഹിഷ്കരണ ക്യാംപെയ്നും പിന്നാലെയാണ് ഇത്രയ്ക്ക് ഹൈപ്പ് ചിത്രത്തിന് ലഭിച്ചത്.
വിദേശത്തും ചിത്രത്തിന്റെ ടിക്കറ്റിന് വൻ ഡിമാന്റുണ്ട്. പുറത്ത് വരുന്ന പ്രീ ബുക്കിംഗ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ജർമനിയിൽ അടക്കം പല തീയേറ്ററുകളിലും ഫസ്റ്റ് ഷോ തന്നെ ഹൗസ്ഫുള്ളാണ്. എസ്സെൻ, ഹനോവർ,ഡാംഡോർ, ബെർലിൻ, ഹാർബർഗ്, മ്യൂണിക്ക്, അടക്കമുള്ള നഗരങ്ങളിലും വലിയ രീതിയിൽ ബുക്കിംഗ് ചിത്രത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്.
റിലീസിന് കേവലം 22 ദിവസം മാത്രം നിൽക്കെ, ടിക്കറ്റുകൾക്ക് വൻ വിറ്റുവരവാണ് ലഭിക്കുന്നതെന്ന് ചിത്രത്തോട് അടുത്തവൃത്തങ്ങൾ പ്രതികരിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ് അടക്കം വൻ തുകയ്ക്കാണ് വിറ്റ് പോയത്. ആദ്യ ആഴ്ചയിൽ തന്നെ വൻ കളക്ഷൻ ചിത്രം നേടുമെന്നാണ് വിദഗദർ അഭിപ്രായപ്പെട്ടിരിക്കുന്നത്.