
ഹൈദരാബാദ്: ആര്‍ആര്‍ആറിന് ഗോള്‍ഡൻഗ്ലോബ് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ. ആര്‍ആര്‍ആർ ടീമിന് അഭിനന്ദനവുമായി സിനിമയ്ക്കെതിരെ വിദ്വോഷ പ്രചാരണം നടത്തിയ ബിജെപി എംപിയും
പുരസ്‌കാര നേട്ടത്തിന് പിന്നാലെ സിനിമയെ അഭിനന്ദിച്ചത് തെലങ്കാനയിലെ പ്രമുഖ ബിജെപി നേതാവായ ബന്ദി സഞ്ജയ് കുമാറാണ് രംഗത്ത് എത്തിയത്. ആര്‍ആര്‍ആർ ലോകവേദിയില്‍ രാജ്യത്തെ അഭിമാനം കൊള്ളിച്ചതായും, പിന്നണി പ്രവർത്തകർക്ക് അഭിനന്ദനം നേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ജൂനിയർ എൻടിആർ ഫാൻസ് രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപി നേതാവിന്റെ പഴയ പ്രസ്താവനകളുടെ വീഡിയൊകളും സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ചാണ് ആരാധകരുടെ വിമർശനം.
സിനിമ റിലീസിന് മുമ്പ് ആര്‍ആര്‍ആര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ബഹിഷ്കരിക്കണമെന്നും. സിനിമ ഗോത്ര വിഭാഗതത്തെ അപമാനിക്കുന്നതയും. ആദിവാസി നേതാവിന്റെ കഥ പറയുന്ന ചിത്രം. അവരുടെ വികാരം വ്രണപ്പെടുത്തിയാല്‍ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ് വ്യക്തതമാക്കിയിരുന്നു.
തുടർന്ന് ജുനിയര്‍ എന്‍ടിആര്‍ മുസ്ലീം വേഷത്തിൽ നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് ഹിന്ദുത്വ വിശുദ്ധമാണെന്ന് വരുത്തി തീർക്കാൻ ബിജെപി അനുകൂല സാമൂഹിക മാധ്യമ അകൗണ്ടുകൾ ശ്രമിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ആരാധാകർ ബിജെപി നേതാവിനെ പരിഹസിച്ചത്.