
മുംബൈ∙ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ
അദാനിഗ്രൂപ്പ് തങ്ങളുടെ ഓഹരികളൂടെ മൂല്യം പെരുപ്പിച്ചു കാണിച്ചതായുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ഇന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ പ്രതിഫലിച്ചു.
അമേരിക്കയിലെ പ്രമുഖ ഫിനാൻഷ്യൽ റിസർച്ച് കമ്പനിയാണ് ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തിയതായുള്ള ആരോപണം പുറത്ത് വിട്ടതിന് പിന്നാലെ അദാനിഓഹരികള്‍ വന്‍ നഷ്ടത്തിലേക്ക് വീഴുന്നതാണ് കഴിഞ്ഞ ദിവസം കാണാനായത്.
ഇന്നും ഓഹരികൾ താഴോട്ട് കൂപ്പുകുത്തുകയാണ് ചെയ്തത്. ഇത് വരെ 2.17 ലക്ഷം കോടിയുടെ മൂല്യമാണ് ഇടഞ്ഞത്. ഇതോതാ ഫോർബ്‌സ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ഗൗതം അദാനി ഇതോടെ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
അദാനി ഗ്രൂപ്പിന്റെ അക്കൗണ്ടിങ്ങിൽ വലിയ പ്രശ്നങ്ങളാണ് നിലനിൽക്കുന്നതെന്നും. ഇതിന്റെ സൂചനയാണ് എട്ടു കൊല്ലം കൊണ്ട് അഞ്ച് ഫിനാൻഷ്യൽ ഓഫീസർമാർ മാറിയത്. സ്റ്റോക്ക് മാർക്കറ്റിലെ അദാനി ഓഹരികളിൽ വലിയ രീതിയിലുള്ള കൃത്രിമം നടക്കുന്നതായും. ലിസ്റ്റുചെയ്ത ഏഴോളം അദാനി കമ്പനികളുടെ വിപണി മൂല്യം വലിയ രീതിയിൽ പെരുപ്പിച്ചു കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
യു.എ.ഇ, മൗറീഷ്യസ്, കരീബിയൻ രാജ്യങ്ങളിൽ അടക്കം അദാനി ഫാമിലിയുടെ നിയന്ത്രണത്തിൽ ഒരുകൂട്ടം ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതുവഴിയാണ് സ്റ്റോക്ക് മാർക്കറ്റിൽ കൃത്രിമം നടത്തുന്നതെന്നാണ് ഹിൻഡൻബർഗ് ആരോപണം. അതേസമയം അദാനി ഗ്രൂപ്പ് ഓഹരികൾ ഹെഡ്ജ് പൊസിഷൻൻസ് എടുത്ത് ഡിപ്പിൽ നിന്ന് വാരികൂട്ടുകയാണ് ഒരു വിഭാഗം നിക്ഷേപകർ.