
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ പഠാൻ ബോക്‌സോഫീസ് തരംഗം സൃഷ്ടിച്ച് കുതിക്കുന്നു. ആറാം ദിനത്തിലേയ്ക്ക് സിനിമ കടുക്കുമ്പോൾ ഇത് വരെ 500 കോടിരൂപ ചിത്രം നേടിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ബോളിവുഡ് ഹങ്കാമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിലീസായി 5ാം ദിവസം തന്നെ ആഗോളതലത്തിൽ പഠാൻ 542 കോടിരൂപ നേടിയെന്നാണ് സിനിമ അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇന്ന് വ്യക്തമാക്കിയത്. വിദേശത്തും ഇന്ത്യയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിവസം 100 കോടിയും രണ്ടാം ദിവസം, 210 കൊടിയും ചിത്രം നേടിയിരുന്നു.
ഷാരുഖ് ഖാനൊപ്പം ദീപികയും ജോണ്‍ എബ്രഹാമുമാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നാലു കൊല്ലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും പഠാനുണ്ട്
പഠാനിലെ ഗാനത്തിൽ ദീപിക പദുക്കോൺ കാവി ബീക്കിനി ധരിച്ചെത്തിയത് ഹിന്ദുത്വ സംഘടനകളെ ചൊടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാന ക്യാമ്പനിയുമായി സംഘപരിവാർ സംഘടനകളും രംഗത്ത് എത്തിയിരുന്നു. അതിനെയൊന്നും വകവയ്ക്കാതെയാണ് ചിത്രം ബോക്സോഫീസിൽ വൻ വിജയം നേടിയത്.