
ഭോപ്പാൽ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മധ്യപ്രദേശിൽ വർദ്ധിച്ചുവരുന്നതായി ബിജെപി നേതാവ് ഉമാഭാരാതി. സംസ്ഥാനത്ത് വർധിച്ചു വരുന്ന മദ്യപാനമാണ് അതിക്രമങ്ങൾക്ക് കാരണമെന്നും ഉമാഭാരതി ചൂണ്ടിക്കാട്ടി.
അതിനാൽ നിയമം ലംഘിക്കുന്ന മദ്യശാലകൾ പശു വളർത്തൽ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ഉമാഭാരതി വ്യക്തതമാക്കി. ഒരു ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഉമാഭാരതി പരാമർശം നടത്തിയത്.
ഭോപ്പാലിലെ നിവാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ക്ഷേത്രമായ രാംരാജ ക്ഷേത്രത്തിന് സമീപമുള്ള മദ്യശാല നിയമവിരുദ്ധമാണെന്നും ഉമാഭാരതി വ്യക്തതമാക്കി
തുടർന്നാണ് ചട്ടങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് നടത്തുന്ന മദ്യശാലകൾ നിർത്തി ഗോസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ഉമാഭാരതി പറഞ്ഞത്.