
ന്യൂഡൽഹി: ആരോപണം നേരിടുന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. അദാനിക്ക് വായ്പ്പകൾക്ക് അനുവദിച്ച രാജ്യത്തെ മുൻനിര ബാങ്കുകളോട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരണം തേടി. റോയിറ്റേസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അദാനി കമ്പനികളുടെ ഓഹരി ഇന്നലേയും വൻ തിരിച്ചടി നേരിട്ടിരുന്നു. ഇന്നും ഓഹരികൾക്ക് വലിയ തിരിച്ചടിയാണ് വിപണിയിൽ നേരിടേണ്ടി വരുന്നത്. രാവിലെ തന്നെ നഷ്ടത്തിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്. അദാനി എന്റർപ്രൈസസസ് 1862 രൂപയ്ക്കാണ് നിലവിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്യപ്പെടുന്നത്. 17 ശതമാനമാണ് ഇന്ന് മാത്രം ഓഹരി വില ഇടഞ്ഞത്.
അദാനി പോർട്ട് 987 രൂപയിൽ നിന്ന് 424 ലേക്കാണ് കൂപ്പുകുത്തിയത്. അദാനി എന്റർപ്രൈസസസ് 4190 ൽ നിന്ന് 1787 ലേക്കും കൂപ്പുകുത്തി. മറ്റ് അദാനി സ്റ്റോക്കുകളും നേരിടുന്നത് സമാനമായ തകർച്ച തന്നെയാണ്.

അതേസമയം 20,000 കോടിരൂപയുടെ എഫ്പിഒ ഇന്നലെ അദാനി ഗ്രൂപ്പ് റദ്ദാക്കിയിരുന്നു. നിക്ഷേപകരുടെ താല്‍പര്യങ്ങൾ സംരക്ഷിക്കാനായാണ് എഫ്പിഒ റദ്ദാക്കുന്നതെന്നും ഗൗദം അദാനി വ്യക്തമാക്കി.