
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഓഹരികൾ കൂപ്പുകുത്തിയത് രാജ്യത്ത് ചർച്ചയായി മാറിയതിന് പിന്നാലെ. ഗുജറാത്തിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥനും, മോദി വിമർശനവുമായ സഞ്ജീവ് ഭട്ട്. വർഷങ്ങൾ മുൻപ് അദാനിക്കെതിരെ നടത്തിയ ട്വിറ്റും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു.
“എന്‍റെ ഈ വാക്കുകൾ ഓർത്തു വച്ചോളു. അദാനിയെന്ന ടൈംബോംബ് ടിക്.ടിക് ശബ്ദം അടിക്കാൻ തുടങ്ങിയെന്നും. ഈ ടൈംബോംബ് ഇവിടെ പൊട്ടുമ്പോൾ, രാജ്യത്തെ പറ്റിച്ചു നാട് വിട്ട നീരവ് മോദി അടക്കമുള്ള തട്ടിപ്പുകാരെ നിസാര തെരുവുഗുണ്ടകളാക്കി മാറ്റുമെന്നും” വൻ തുക വെട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ നീരവ് മോദി അടക്കമുള്ളവർ നടത്തിയ തട്ടിപ്പിനെക്കാൾ വലുതാണ് ഗൗതം അദാനി നടത്തിയതെന്നും സജ്ഞീവ് ഭട്ട് ചൂണ്ടിക്കാട്ടി. 2018ൽ ആണ് സഞ്ജീവ് ട്വീറ്റ് ചെയ്തത്.
ഗുജറാത്ത് വംശഹത്യയിൽ മോദി അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വിവിധ കുറ്റങ്ങൾ ചുമത്തി സഞ്ജീവ് ഭട്ടിനെ അധികാരികൾ ജയിലിൽ അടച്ചിരിക്കുകയാണ്. അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞിക്കുകയാണ്. അദാനിയുടെ പ്രധാന കമ്പനികളിൽ ഒന്നായ അദാനി എന്റർപ്രൈസസസിന്റെ ഓഹരി വില 4200 ൽ നിന്ന് 1600 ആയി കുറഞ്ഞു. മറ്റ് അദാനി സ്റ്റോക്കുകളിലും സമാന അവസ്ഥയാണ്.