
ന്യൂഡൽഹി: രാമജന്മഭൂമി ബാബരി മസ്ജിദ് കേസുകളിൽ വിധിപറഞ്ഞ ബെഞ്ചിന്റെ ഭാഗമായ റിട്ടെയ്ഡ് ജഡ്ജി ഇനി മുതൽ ആന്ധ്രപ്രദേശ് ഗവർണർ. സുപ്രിംകോടതി ഭരണഘടനാ ബഞ്ചിലെ അംഗമായിരുന്ന അബ്ദുൽ നസീറാണ് കഴിഞ്ഞ ദിവസം ഗവർണറായി നിയമിക്കപ്പെട്ടത്.
രാഷ്ട്രപതി ദ്രൗപതി മുർമു അടക്കം ഇയാളുടെ നിയമനത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ജനുവരി നാലിനാണ് ഇദ്ദേഹം വിരമിച്ചത്. തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി കൊടുക്കുന്നതായിരുന്നു സുപ്രിംകോടതി വിധി. ഈ ബഞ്ചിലെ ഏകമുസ്‌ലിം അംഗം ആയിരുന്നു ജസ്റ്റിസ് നസീർ.
കർണാടകയിൽ നിന്ന് 2017 ൽ ആണ് അബ്ദുൽ നസീറിനെ സുപ്രിംകോടതിയിലേക്ക് നിയമിക്കപ്പെട്ടത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട കേസിനു പുറമേ, മുത്തലാഖ്, നോട്ടുനിരോധനം, അടക്കമുള്ള വൻ വിവാധങ്ങൾക്ക് വഴിവെച്ച കേസുകളിലും വിധി പറഞ്ഞ ബെഞ്ചിൽ ജസ്റ്റിസ് അബ്ദുൽ നസീർ ഉണ്ടായിരുന്നു.
രാജ്യത്ത് മൊത്തം 13 ഇടങ്ങളിലാണ് മാറ്റങ്ങൾ വന്നത്. ഇതിൽ ആറിടത്ത് പുതിയ ഗവർണർമാരാണ് നിയമിക്കപ്പെട്ടത്.