
ബംഗളൂരു: കർണാടകയിലെ പ്രമുഖ ബിജെപി നേതാവും എംഎൽഎയുമായ മഡൽവീരുപാക്ഷയുടെ മകൻ കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ പിടിയിൽ. പ്രശാന്താണ് കഴിഞ്ഞ ദിവസം കർണാടക ലോകായുക്തയുടെ പിടിയിൽ ആയത്.
ബംഗളൂരിലെ ഓഫീസിൽ വച്ച് 40 ലക്ഷമാണ് ഇയാൾ കൈക്കൂലിയായി കൈപ്പറ്റിയത്. രഹസ്യ വിവരത്തെ തുടർന്നാണ് ലോകായുക്ത സ്ഥലത്ത് എത്തിയത്. തുടർന്ന് പണം അടക്കം കസ്റ്റഡിയിൽ എടുത്താണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദാവൻഗെരെലെ ചന്നഗിരിയിൽ നിന്ന് മത്സരിച്ചു വിജയിച്ച എംഎൽഎ ആണ് ഇയാളുടെ പിതാവ്. കരാറുകാരനിൽ നിന്നാണ് ബിജെപി നേതാവിന്റെ മകൻ കൈക്കൂലി വാങ്ങിയത് എന്നാണ് റിപ്പോർട്ട്.
കൈക്കൂലി പണം കൂടാതെ പ്രശാന്തിന്റെ ഓഫീസിൽ നിന്ന് 1.7 കോടിയും പോലീസ് കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ട്. പണത്തിന്റെ സോഴ്സിനെ പറ്റി വിശദമായ അന്വേഷണം തൂങ്ങിയതായും ലോകായുക്ത അറിയിച്ചു.