
ബെംഗളൂരു∙ കൈക്കൂലി വാങ്ങിയ കേസിൽ മകൻ അറസ്റ്റിലായതിന് പിന്നാലെ. മുങ്ങിയ കർണാടകയിലെ പ്രമുഖ ബിജെപി നേതാവും എംഎല്‍എയുമായ വിരുപാക്ഷപ്പയെ കണ്ടെത്താൻ തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. ബിജെപി നേതാവിനെ കണ്ടെത്താൻ എഴു സംഘത്തെയാണ് ലോകായുക്ത നിയോഗിച്ചിരിക്കുന്നത്.
കൈക്കൂലി വാങ്ങിയ കേസിൽ മകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ. എംഎൽഎ ആയ പിതാവിനെതിരെ പോലീസ് കേസെടുക്കുക ആയിരുന്നു. തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. വിരുപാക്ഷപ്പയ്ക്ക് വേണ്ടിയാണ് മകൻ കൈക്കൂലി വാങ്ങിയതെന്നാണ് പോലീസ് നിഗമനം.
ബിജെപി എംഎൽഎ കര്‍ണാടക സോപ്സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയത് മുതൽ വന്‍ അഴിമതിയാണ് കരാറുകളിൽ നടന്നതെന്നും. ഏകദേശം 300 കോടിയുടെ അഴിമതി കമ്പനിയിൽ നടന്നെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.
അതേസമയം ബിജെപിക്കെതിരെ വൻപ്രതിഷേധവുമായി കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപി എംഎൽഎയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ദിന് അടക്കം കോൺഗ്രസ് ആഹ്വാനം ചെയ്തതായാണ് റിപ്പോർട്ട്.
വിരുപാക്ഷപ്പയുടെ മകൻ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത ലോകായുക്ത. ഇവരുടെ വസതിയിൽ അടക്കം മിന്നൽ റെയ്ഡ് നടത്തുകയാണ് ചെയ്തത്. ഇവിടെ നിന്ന് മാത്രം 8 കോടി രൂപ കണ്ടെടുത്തു.
ഉന്നതതലത്തിൽ നിന്ന് ഇടപെടൽ വരുന്നതിന് മുമ്പ് തന്നെ പണം പിടിക്കുകയും വാർത്ത മാധ്യമങ്ങളിൽ വരുകയും ചെയ്തത് ബിജെപി സംസ്ഥാന നേത്രത്വത്തെ അടക്കം ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം തിരഞ്ഞെടുപ്പ് പടിവാതില്‍ക്കൽ എത്തി നിൽക്കുന്ന സമയത്ത് തന്നെ. 8 കോടി രൂപ പിടിച്ചതും, പാർട്ടി അഴിമതി നിഴലിൽ ആകുകയും ചെയ്തത് ബിജെപി സംസ്ഥാന നേത്യത്വത്തിന് തലവേദന ആയിരിക്കുകയാണ്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കനത്ത പ്രതിഷേധവുമായി രംഗത്ത് ഉണ്ട്.