
മുംബൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത് ഗോമൂത്രം തളിച്ചല്ലെന്നും. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ അവരുടെ ജിവൻ നൽകി നേടിയതാണ് സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.
ബാൽ താക്കറെയുടെ ചിത്രം ഇല്ലാതെ മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുകാരണവശാലും ബിജെപിക്ക് കഴിയില്ലെന്നും താക്കറെ ശിവസേന പരിപാടിയിൽ പറഞ്ഞു.
ഷിൻഡെ പക്ഷത്തിന് ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം നൽകിയതിനേയും ഉദ്ധവ് താക്കറെ രൂക്ഷമായി വിമർശിച്ചു. ശിവസേന സ്ഥാപിച്ചത് തന്റെ പിതാവ് ആണെന്നും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിതാവ് അല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഷിൻഡെ പക്ഷം അമ്പും വില്ലും കൊണ്ട് പോയാൽ ഞാൻ പന്തം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. അമ്പും വില്ലും കൊണ്ട് പോയവർ കള്ളൻമാർ ആണെന്നും ശിവസേന പരിപാടിയിൽ ഉദ്ധവ് താക്കറെ പറഞ്ഞു.