
ന്യൂഡൽഹി: വീണ്ടും പുതിയ റിസേർച്ച് റിപ്പോർട്ട് പുറത്തുവിടാനൊരുങ്ങി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപഗവേഷണ സ്ഥാപനം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തതായി ഞെട്ടിക്കുന്ന വലിയൊരു റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് ട്വീറ്റില്‍ ഹിന്‍ഡന്‍ബര്‍ഗ് കുറിച്ചത്. അതേസമയം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയിട്ടില്ല.
ഏതാനും മാസങ്ങൾ മുൻപാണ് അദാനി ഗ്രൂപ്പുമായി ബന്ധപെട്ട റിസേർച്ച് റിപ്പോർട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ടത്. തുടർന്ന് അദാനി സ്റ്റോക്കുകൾ വ്യപാകമായി ഇടിയുകയും. ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയിലേക്ക് പോകുകയും ചെയ്തിരുന്നു.
അതേസമയം ഉടൻ പുറത്ത് വിടാൻ പോകുന്ന റിപ്പോര്‍ട്ട് അദാനി കുറിച്ചുള്ളതാണോയെന്ന കാര്യത്തിലും ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചിട്ടില്ല.