
ബെംഗളൂരു: ‘കർണാടക’ കോൺഗ്രസിന് അനുകൂലമെന്ന് സർവെ. കോൺഗ്രസ് പാർട്ടി തന്നെ അധികാരത്തിലെത്തുമെന്ന് എ.ബി.പി-സി.വോട്ടർ അഭിപ്രായ സർവേ. കർണാടകയിലെ പ്രധാന മേഖലകളിൽ അടക്കം കോൺഗ്രസ് പാർട്ടിയ്ക്ക് വ്യക്തമായ മുൻതൂക്കമാണ് സർവേ പ്രവചിക്കുന്നത്.
224 മണ്ഡലങ്ങളിൽ 115 സീറ്റുകൾ മുതൽ. 127 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നാണ് എബിപി – സി വോട്ടർ പ്രവചനം. ബിജെപി 68 സീറ്റ് മുതൽ 80 വരെ സീറ്റ് വരെ നേടുമെന്നും, ജെഡിഎസ് പാർട്ടി 23 സീറ്റ് മുതൽ 35 സീറ്റുവരെ നേടിയേക്കുമെന്നാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്.
അതേസമയം മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് രണ്ട് സീറ്റാണ് സർവെ പ്രവചിക്കുന്നത്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തന്നെ അടുത്ത കർണാടക മുഖ്യമന്ത്രി ആകണമെന്നാണ് ഭൂരിഭാഗം ജനങ്ങളും പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു കോൺഗ്രസ് നേതാവായ ഡി.കെ. ശിവകുമാറിന് വെറും 3.2 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.