
ഡല്‍ഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ട മാനനഷ്ടക്കേസിൽ. ശിക്ഷ വിധിച്ച സൂറത്ത് കോടതി മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം. ഹരീഷ് ഹസ്‍മുഖ്വർമക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.
ജില്ലാ ജഡ്ജി ആയാണ് ഹരീഷ് വര്‍മക്ക് സ്ഥാനക്കയറ്റം കിട്ടിയത്. 43കാരനായ ഇയാൾ ഗുജറാത്തിലെ വഡോദര സ്വദേശിയാണ്. മോദിസമുദായത്തെ പരസ്യമായി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയ കേസിലാണ് രാഹുലിന് രണ്ടു കൊല്ലം തടവും പിഴ ശിക്ഷയും വിധിച്ചത്.
വിധിക്ക് പിന്നാലെ വയനാട് എംപിക്ക് 15,000 രൂപ ബോണ്ടിൽ ഉടൻ തന്നെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. അതേസമയം രാഹുലിനെ ശിക്ഷിച്ച വിധിക്കെതിരായ വരും ദിവസങ്ങളിൽ തന്നെ കോൺഗ്രസ് നേത്രത്വം അപ്പീൽ നൽകും.