
കോയമ്പത്തൂർ: വരാൻ പോകുന്ന ലോക്സഭ ഇലക്ഷനിൽ നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിഎംകെ സഖ്യത്തിന്റെ പിന്തുണയിൽ. മക്കൾ നീതിമയ്യം സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിന്റെ മുന്നോടിയായാണ് കഴിഞ്ഞ ദിവസം ചിന്നിയംപാളയം വൃന്ദാവൻ ഓഡിറ്റോറിയത്തിൽ വച്ച് കമൽ അടുത്ത ജില്ലകളിലെ ഭാരവാഹികളുടെ യോഗം വിളിച്ച് ചേർത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..
നിലവിൽ രാജ്യത്ത് ജനാധിപത്യം തന്നെ അപകടത്തിലാണെന്നും. അതിനാൽ സഖ്യത്തെ പറ്റി തീരുമാനമെടുക്കാനുള്ള സമയം ആണെന്നും കമൽ യോഗത്തിൽ വ്യക്തതമാക്കി.
വരും ആഴ്ചകളിൽ തന്നെ സഖ്യവുമായി ബന്ധപ്പെട്ട കാര്യത്തിലും. കമലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യത്തിലും തീരുമാനം ഉണ്ടാകും.