fbpx

നട്ടുച്ചയ്ക്ക് പേപ്പട്ടിയും സായിപ്പും മാത്രമേ വെയില്‍ കൊള്ളാൻ ഇറങ്ങു ; കേന്ദ്ര മന്ത്രിയെ പരിഹാസിച്ച് ശശി തരൂര്‍

തിരുവനന്തപുരം: പതിനഞ്ച് മിനിറ്റുനേരമെങ്കിലും വെയില്‍ കൊണ്ടാല്‍ കോവിഡിനെ പ്രതിരോധിക്കാമെന്ന കേന്ദ്രആരോഗ്യ സഹമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. “നട്ടുച്ചയ്ക്ക് സായിപ്പും പേപ്പട്ടിയും മാത്രമേ വെയില്‍ കായാനിറങ്ങൂയെന്നൊരു പറച്ചിലുണ്ട്. ഇപ്പോഴുള്ള സാഹചര്യത്തില്‍ അത് സായിപ്പും പേപ്പട്ടിയും ആരോഗ്യസഹമന്ത്രിയുമെന്ന് മാറ്റിപ്പറയേണ്ടി വരുമെന്നും തരൂർ പറഞ്ഞു.

ആരോഗ്യസഹമന്ത്രി തന്റെ ആരോഗ്യത്തിനായി ഒരുപാട് വെയില്‍ കൊള്ളുന്നുണ്ടെന്ന് തോന്നുന്നതെന്നും തരൂര്‍ വ്യക്തമാക്കി. എഎൻഐയോടാണ് സംസാരിക്കവെയാണ് ആരോഗ്യസഹമന്ത്രി കൂടിയായ അശ്വിനി കുമാര്‍ കൊറോണ ബാധിക്കാതിരിക്കാനും അതിൽ നിന്ന് രക്ഷപ്പെടാനുമുള്ള വഴി നിര്‍‍ദ്ദേശിച്ചത്.

അതേസമയം കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയെ ട്രോളി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ചില വിദേശ മാധ്യമങ്ങളടക്കം ഇത് വാർത്തയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗോമൂത്ര പാർട്ടി നടത്തിയതിന് ബിജെപിയുടെ പ്രമുഖ നേതാവ് അറസ്റ്റിലായത് വിവാദമായിരുന്നു അതിന് പിന്നാലെയാണ് പുതിയ വിവാദം.

Content highlights: ShashiTharoor Congress mp

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button