
തൃശ്ശൂർ: ലോക്ക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവത പാരായണം നടത്തി. എരുമപ്പെട്ടിക്ക് അടുത്തുള്ള നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് കേന്ദ്രം നിർദേശം ലംഘിച്ച് ഭാഗവത പാരായണം നടന്നത്. നുറിൽ അതികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.
ചെറിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ പരിപാടിക്ക് എത്തിയിരുന്നു. നിയമം സംഭവിച്ചതിന് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു നിരവധി ആളുകളുടെ പേരിൽ പോലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ ഇ ചന്ദ്രൻ പ്രമുഖ ബിജെപി നേതാവ് ആണ്.
സംഭവം രാവിലെ 7.30 ന് ആയിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ട് പകുതിയിൽ അതികം ആളുകൾ ചിതറി ഓടി.
സംഘപരിവാർ നേതാക്കളുടെ നിയന്ത്രണത്തിലാണ് ക്ഷേത്രം. ക്ഷേത്രം ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും അടച്ചിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിശ്വാസികൾ ദിവസവും ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നതായും സൂചനയുണ്ട്.