
കേരളത്തിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ജില്ലയിൽ 3 പേർക്കും. പാലക്കാട് ജില്ലയിൽ 2 പേർക്കും, വയനാട് ജില്ലയിൽ 2 പേർക്കും. കോട്ടയം ജില്ലയിൽ ഒരാൾക്കും, കണ്ണൂർ ജില്ലയിൽ വരികൾക്കും, കോഴിക്കോട് ജില്ലകളിൽ ഓരാൾക്കുമാണ് കോവിഡ് രോഗം ഇന്ന് സ്ഥിരീകരിച്ചത്.
നാലുപേർ ഇതിൽ വിദേശത്തുനിന്നും 2 പേർ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് വന്നതാണ്. അതേസമയം 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് 19 രോഗം ഉണ്ടായത്. വയനാട്ടിൽ നിന്ന് ഉള്ള രണ്ടുപേർക്ക് രോഗമുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ചെന്നൈയിൽ നിന്ന് എത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗം പിടിപെട്ടത്.
അതേസമയം ഇന്ന് കോവിഡ് രോഗം ഭേദമായത് ഒരാൾക്കാണ് കൊല്ലത്ത് ചികിത്സയിൽ കഴിഞ്ഞുവന്ന ഒരാളുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്