
തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ മാതൃകയെ അഭിനന്ദിച്ച് മഹാരാഷ്ട്ര. മഹാരാഷ്ട്രയുടെ ആരോഗ്യ മന്ത്രി രാജേഷ് ഭയ്യയാണ് അഭിനന്ദിച്ച് രംഗത്ത് എത്തിയത്.
കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍ ഓരോ ദിവസവും കൂടിവരുന്ന സാഹചര്യത്തില്‍ കേരള ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുമായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ഭയ്യ ടോപ്പെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിജയകരമായി കേരളം നടപ്പിലാക്കിയ ഗൈഡ് ലൈന്‍സ്, ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍,
ചികിത്സ, അടക്കം പരിശോധനകള്‍ അടക്കം അദ്ദേഹം വിശദമായി തന്നെ ചോദിച്ച് മനസിലാക്കി.
കേരളത്തില്‍ ഇത്രയതികം കോവിഡ് കേസുകൾ ഉണ്ടായിരുന്നിട്ടും മികച്ച ക്വാറന്റൈനും, മരണസംഖ്യ കുറയ്ക്കാനും, കോവിഡ് നിയന്ത്രണ വിധേയമാക്കാനും കേരളത്തിന് സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പ്ലാസ്മ ചികിത്സയിൽ അടക്കം മുന്നേറാനായത് പ്രശംസനീയമാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ്…
Dikirim oleh K K Shailaja Teacher pada Senin, 18 Mei 2020
Content Summary: Kerala health Minister K K Shailaja Teacher Fb post