
ഗ്വാളിയാര്‍: ഗാന്ധിയെ ഹാതകൻ ഗോഡ്സെയുടെ ജന്മവാര്‍ഷികം വീണ്ടും ആഘോഷിച്ച് ഹിന്ദു മഹാസഭയുടെ വെല്ലുവിളി. ഗോഡ‍്സെയുടെ 111മത് ജന്മവാര്‍ഷികം ഗ്വാളിയാറിലെ ഹിന്ദുമഹാസഭ ഓഫീസില്‍ വച്ചാണ് ആഘോഷിച്ചത്
ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്‍റിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ഗാന്ധി ഹാതകന്റേ ചിത്രത്തിന് മുന്നില്‍ നൂറോളം മൺ ചിരാത് വിളക്കുകള്‍ തെളിയിച്ചത്.ഇതിന് പിന്നാലെ ഗോഡ്സെയ്ക്ക് വേണ്ടി പ്രത്യേക പൂജ നടത്തിയതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഹിന്ദു മഹാസഭയുടെ നേത്യത്വത്തിൽ 3000 പ്രവര്‍ത്തകര്‍ അവരുടെ തന്നെ വീടുകളിൽ വിളക്കുകള്‍ തെളിച്ച് യഥാര്‍ത്ഥ രാജ്യസ്നേഹിയുടെ ഓര്‍മ്മകൾ പുതുക്കിയതായും ഹിന്ദു മഹാസഭ ദേശീയ നേതാവ് വ്യക്താക്കി.
അതേസമയം വീടുകളിലും ഓഫീസിലും സാമൂഹ്യ അകലം അടക്കം പാലിച്ചാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്. ഗ്വാളിയാറിലൂടെ പോകുന്ന ഒരു അതിഥികളായ തൊഴിലാളിയും വിശപ്പോടെ കടന്ന് പോകുന്നില്ലെന്ന് തങ്ങൾ ഉറപ്പുവരുത്തിയതായും ഹിന്ദു മഹാസഭ നേതാവ് പറഞ്ഞതേയി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം തങ്ങൾക്ക് ഇത്തരത്തില്‍ ആഘോഷം നടന്നതിന്‍റെ വിവരം ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ജന്മവാര്‍ഷികം ആഘോഷിച്ച ആളുകൾക്ക് എതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ശിവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. ഹിന്ദു മഹാസഭക്ക് ഇത്തരമൊരു പരിപാടി വയ്ക്കാൻ ധൈര്യം വന്നത് ബിജെപി സംസ്ഥാനം ഭരിക്കുന്നത് കൊണ്ടാണെന്നും കോണ്‍ഗ്രസ് വക്താവ് ദുര്‍ഗേഷ് പറഞ്ഞു. സംഭവത്തിൽ മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രൂക്ഷ വിമർശവുമായി രംഗത്തെത്തിയിട്ടുണ്ട്.