fbpx

പ്രധാനമന്ത്രി വിളിച്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കാന്‍ അവസരമില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി മോദി കോവിഡ് സ്ഥിതിഗതികൾ അലോകനം ചെയ്യുന്നതിനായി വിളിച്ച യോഗത്തിൽ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കാൻ അസരമില്ലെന്ന് റിപ്പോർട്ട്. മാതൃഭൂമി പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടർന്ന് കോൺഫറൻസിൽ പങ്കെടുക്കില്ലെന്ന് വ്യക്താക്കി.

കേന്ദ്രഭരണ പ്രദേശത്തേയും
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേയും ഇരുപത്തിയൊന്ന് മുഖ്യമന്ത്രിമാരുമായാണ് ഇന്നും. പതിനഞ്ച് മുഖ്യമന്ത്രിമാരുമായി നാളെയുമാണ് മോദി ചർച്ചനടത്തന്നത്.

പ്രധാനമന്ത്രിയുമായി ഏഴ് സംസ്ഥാനങ്ങൾക്കാണ് സംസാരിക്കാൻ അവസരം ഒള്ളു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.

ത്രിപുര, പഞ്ചാബ്, അരുണാചൽ, ആൻഡമാൻ നിക്കോബാർ, ഗോവ, ലക്ഷദ്വീപ് തുടങ്ങിയവയ്ക്കാണ് പ്രധാനമന്ത്രിയുമായി ഇന്ന് സംസാരിക്കാൻ അവസരം. തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക എന്നിവയ്ക്ക് നാളെയാണ് അവസരം.

Source
Mathrubumi

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button