fbpx

ഉമ്മൻ ചാണ്ടിയെ എത്ര മണിക്കൂറാ ചോദ്യം ചെയ്തത്? സമരം നടത്തി എന്തിനാണ്‌ കോവിഡ്‌ പരത്തുന്നത്‌: പ്രതിപക്ഷത്തിനെതിരെ കടകംപള്ളി

തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾ അനാവശ്യമായ രീതിയിലുള്ള സംഘർഷമാണ്‌ സംസ്‌ഥാനത്തുടനീളം ഉണ്ടാക്കുന്നതെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമരം നടത്തി എന്തിനാണവർ കോവിഡ്‌ പരത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രി കെടി ജലീല്‍ ഇ.ഡി ചോദ്യം ചെയ്തു എന്ന കാരണത്താൽ രാജിവയ്ക്കേണ്ട ആവിശ്യം ഇല്ലെന്നും കടകം പള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ വ്യക്താക്കി.

മണിക്കൂറുകളോളം മുൻ മുഖ്യമന്ത്രിയും യുഡിഎഫ് നേതാവുമായ ഉമ്മൻചാണ്ടിയെ സോളാർ കേസിൽ അന്വേഷണ ഏജൻസി ചോദ്യം ചെയ്‌ത കാര്യവും കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അന്ന്‌ ഉമ്മൻ ചാണ്ടി രാജിവെച്ചിരുന്നോ എന്നും കടകംപള്ളി സുരേന്ദ്രൻ പരോക്ഷമായി ചോദിച്ചു.ചില കാര്യങ്ങൾ ജലിലിനോട്‌ എൻഫോഴ്മെന്റ് ചോദിച്ചറിയുക മാത്രമാണ്‌ ചെയ്തത്. ഇത്രമാത്രം പ്രശ്‌നം ഈ കോവിഡ് കാലത്ത് ഉണ്ടാക്കേണ്ട കാര്യമുണ്ടോയെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button