
കോട്ടയം: പ്രമുഖ ന്യൂസ് ചാനലുകൾ പി.സി ജോര്‍ജും സരിതാ നായരുമായുള്ള ടെലിഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വിട്ടതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി പി.സി ജോര്‍ജ്.
എട്ടുകൊല്ലമായി തനിക്ക് സരിതയെ അറിയാമെന്നും തന്നെ പലവിധ രീതിയിൽ നശിപ്പിച്ച രാഷ്ട്രീയകാർക്കെതിരെ പോരാടുന്നൊരു പെണ്‍കുട്ടിയാണ് സരിത എന്നും ജോര്‍ജ് പറഞ്ഞു.
കൊച്ചുമകളെന്ന നിലയിലാണ് സരിതയെ താൻ കാണുന്നത് അത് കൊണ്ടാണ് ‘ചക്കരപ്പെണ്ണേയെന്ന്’ അവരെ വിളിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു. താനുമായി സരിതയ്ക്ക് നല്ല ബന്ധമാണെന്നും മുൻ പൂഞ്ഞാർ എംഎൽഎ പറഞ്ഞു.
സ്വര്‍ണക്കടത്തുകേസില്‍ സ്പ്ന അല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാംപ്രതിയാകേണ്ടത്. പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് വിദേശ കറന്‍സികൾ കടത്തിയതെന്നും ജോർജ് പറഞ്ഞു.തിരിച്ച് അതേ ബാഗില്‍ തന്നെ സ്വര്‍ണം കടത്തിയതായും പിസി ജോർജ് ആരോപിച്ചു.